പെന്‍ഷനേഴ്സ് അസോസിയേഷന് ധര്‍ണ്ണ നടത്തി

കെഎസ്എസ്പിഎ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവകാശനിഷേധത്തിനെതിരെ ട്രഷറിക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കെഎസ്എസ്പിഎ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവകാശനിഷേധത്തിനെതിരെ ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. പെന്ഷന് പരിഷ്ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശികയുടെ ഗഡുക്കള്‍ വിതരണം ചെയ്യുക, എഴ് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, ലഹരി വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ക്കായി നടത്തിയ ധര്‍ണ്ണ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. മുരളീധരന് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി കെ.ബി. ശ്രീധരന്, സംസ്ഥാന കൗണ്‍സില്‍ അംഗം എം. മൂര്ഷിദ്ദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ്, എ.സി. സുരേഷ്, കെ. കമലം, എ.എന്‍. വാസുദേവന്‍, ഇ.ഡി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.