സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാറളത്ത് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു
സിപിഐ കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാറളത്ത് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. എ.ആർ. രാജീവിന്റെ നേതൃത്വത്തിൽ ഒരുക്കിയ കൃഷിയിടത്തിൽ വിവിധതരം പച്ചക്കറി തൈകൾ നട്ടു കൊണ്ടു ലോക്കൽ സെക്രട്ടറി കെ.എസ്. ബൈജു, വാർഡ് മെമ്പർ പ്രമീള ദാസൻ, റഷീദ് കാറളം, മോഹനൻ വലിയാട്ടിൽ, എം.യു. സുനിൽ എന്നിവർ നേതൃത്വം നല്കി.