വെളിച്ചെണ്ണ വിപണന കേന്ദ്രം ഉദ്ഘാടനം നടത്തി

സർവീസ് സഹകരണ ബാങ്കിനു കീഴിൽ നെടുമ്പുരയിൽ പ്രവർത്തിച്ചുവരുന്ന കോക്കനട്ട് കോംപ്ലക്സ് ആൻഡ് ഓയിൽമില്ലിനു കീഴിൽ ആരംഭിച്ച വെളിച്ചെണ്ണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുൾസത്താർ അധ്യക്ഷത വഹിച്ചു. വിപണന കേന്ദ്രത്തിൽ നിന്നും ഓയിൽ മില്ലിൽ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങ പിണ്ണാക്ക്, വിളക്കെണ്ണ എന്നിവ ആവശ്യാനുസരണം ലഭിക്കുമെന്നു ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഡയറക്ടർമാരായ ജൂലിയസ് ആന്റണി, ജോമോൻ വലിയവീട്ടിൽ, ആന്റു ജി. ആലപ്പാട്ട്, സെക്രട്ടറി ടി.വി. വിജയകുമാർ, നെടുമ്പുര ബ്രാഞ്ച് മാനേജർ കെ.ആർ. ഷീജ, ഓയിൽമിൽ മാനേജർ പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.