റവന്യു ജീവനക്കാര്‍ ഒരുമണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചു
വില്ലേജ് ഓഫീസര്‍മാരുടെ ശമ്പള സ്കെയില്‍ കുറവുവരുത്തിയ ധനവകുപ്പ് നടപടിയില്‍ പ്രതിഷേധിച്ചു മുകുന്ദപുരം താലൂക്ക് പരിധിയിലെ റവന്യു ജീവനക്കാര്‍ ഒരു മണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചു. ധനവകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചു റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് (കെആര്‍ഡിഎസ്എ) ധനവകുപ്പ് മന്ത്രിയുടെ വസതിയിലേക്കു സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനോട് അനുഭാവം പ്രകടിപ്പിച്ചായിരുന്നു സമരം. പണി മുടക്കിയ ജീവനക്കാര്‍ സിവില്‍ സ്റ്റേഷനു മുമ്പില്‍ ധര്‍ണ നടത്തി. സംസ്ഥാന വനിത കമ്മറ്റിയംഗം ജി. പ്രസീത ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റിയംഗം വി. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികളായ എ.എം. നൗഷാദ്, എം.കെ. ജിനീഷ്, വിദ്യ ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.