മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം സമര്‍പ്പിച്ചു
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു. മൊബൈല്‍ ആപ്ലിക്കേഷന്‍, സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍, ഐഎല്‍ജിഎംഎസ്, കുടുംബശ്രീ ഡിജിറ്റല്‍ ഹെല്‍പ്പ് ഡെസ്ക്, ഡിജി മുരിയാട് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഭരണസംവിധാനങ്ങള്‍ ആധുനികകാലഘട്ടത്തിന് അനുസൃതമായി ക്രമീകരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പഞ്ചായത്ത് ഓഫീസ് ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, തദ്ദേശസ്വയംഭരണ വകുപ്പ് ജോ.ഡയറക്ടര്‍ അരുണ്‍ രംഗന്, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. പ്രശാന്ത്, സരിതാ സുരേഷ്, കെ.യു. വിജയന്, ഭരണസമിതി അംഗം തോമസ് തൊകലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ വിനോദന്‍, മിനി വരിക്കശേരി, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പ്രഫ.എം. ബാലചന്ദ്രന്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സുനിതാ രവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഔഷധഗ്രാമം പദ്ധതിയുടെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നെല്ലിതൈകള്‍ വിതരണംചെയ്തു.