ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ സ്പോര്‍ട്സ് ഫെസ്റ്റ്

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കായിക മേള ഉദ്ഘാടനം ചെയ്ത റഗ്ബി താരം ബ്രിട്ടോ ആന്റണിക്കു കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് വാര്‍ഷിക കായിക മേള സംഘടിപ്പിച്ചു. റഗ്ബി താരം ബ്രിട്ടോ ആന്റണി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ കെ.എസ്. സന്ജേഷ്, സ്പോര്‍ട്സ് ക്യാപ്റ്റന്‍ ആല്ഡ്രിന് സോജന് എന്നിവര്‍ പ്രസംഗിച്ചു.