നവീകരിച്ച ഇരിങ്ങാലക്കുട പ്രസ് ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച ഇരിങ്ങാലക്കുട പ്രസ് ക്ലബ് ഓഫീസ് ഉദ്ഘാടനം ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നവീകരിച്ച ഇരിങ്ങാലക്കുട പ്രസ് ക്ലബ് ഓഫീസ് ഉദ്ഘാടനം ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ നിര്‍വഹിച്ചു. നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഐഡി കാര്‍ഡ് വിതരണം എക്സിക്യൂട്ടീവ് അംഗം മൂലയില്‍ വിജയകുമാറിന് നല്‍കിയും മീഡിയ ലിസ്റ്റ് ട്രഷറര്‍ സി.കെ. രാകേഷിന് നല്‍കിയും നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ജി. സിബിന് പ്രസ് ക്ലബ്ബിന്റെ സ്നേഹാദരം ഐസിഎല്‍ ഫിന്‍കോര്‍പ് എംഡി കെ.ജി. അനില്‍കുമാറിന് സമ്മാനിച്ചു. ക്ലബ് സെക്രട്ടറി അഞ്ജുമോന്‍ വെള്ളാനിക്കാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലയ്ക്കല്‍ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം വി.ആര്. സുകുമാരന്‍ നന്ദിയും പറഞ്ഞു.