വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു
ഇരിങ്ങാലക്കുട സാംസ്കാരികോത്സവമായ വര്‍ണക്കുടയുടെ സംഘാടക സമിതി യോഗം ജൂണിയര്‍ ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാംസ്കാരികോത്സവമായ വര്‍ണക്കുടയുടെ ഈ വര്‍ഷത്തെ എഡിഷന് ഡിസംബര്‍ അവസാനവാരം അരങ്ങേറും. ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനം വേദിയായ ജനകീയോത്സവത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. യോഗം ജൂണിയര്‍ ഇന്നസെന്റ് ഉദ്ഘാടനം ചെയ്്തു. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. പ്രദേശിക കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തുന്ന വര്‍ണക്കുടയുടെ വിജയത്തിനായി 501 അംഗ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്.
കലാ സാംസ്കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് സംഘാടകസമിതി. മന്ത്രി ഡോ. ആര്. ബിന്ദുവാണ് ചെയര്‍പേഴ്സണ്‍. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദീലീപ്, മുന്‍ എംപി സാവിത്രി ലക്ഷ്മണന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. ജോജോ, ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.വി. ലത ലിജി രതീഷ്, ബിന്ദു പ്രദീപ്, ഇരിങ്ങാലക്കുട നഗരസഭ മുന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ജിഷ ജോബി, കൂടല്‍മാണിക്യം ദേവസ്വം മുന്‍ ചെയര്മാന് യു.ആര്. പ്രദീപ് മേനോന്, കാലാനിലയം രാഘവനാശാന്, മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് സാഹു, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആര്. വിജയ തുടങ്ങിയവര്‍ പങ്കെടുത്തു.

രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
ഓള് കേരള ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ടീം ജേതാക്കള്‍
സ്നേഹക്കൂട് പദ്ധതി: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് വേളൂക്കരയില്‍ നിര്‍മിച്ചു നല്കുന്ന പുതിയ ഭവനത്തിന്റെ നിര്‍മ്മാണദ്ഘാടനം നടത്തി
തൃശൂര്‍ റൂറല്‍ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു
പോലീസിംഗില്‍ പോലീസ് ഉദ്ദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍; പരിഹാരമാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാതല ശില്‍പ്പശാല നടന്നു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കായകല്പ് പുരസ്കാരം ഏറ്റുവാങ്ങി