സംസ്ഥാന സ്കൂള്‍ ഗെയിംസ് വെയ്റ്റ് ലിഫ്റ്റിംഗില്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥിനി അദീന തോട്ടാന്‍ സ്വര്‍ണ്ണം

അദീന.
ഇരിങ്ങാലക്കുട: സംസ്ഥാന സ്കൂള്‍ ഗെയിംസ് വെയ്റ്റ് ലിഫ്റ്റിംഗില്‍ ഇരിങ്ങാലക്കുട സ്വദേശിനി അദീന തോട്ടാന്‍ സ്വര്‍ണം. സീനിയര്‍ വനിതാ വിഭാഗത്തില്‍ 58 കിലോയിലാണ് അദീന ഒന്നാം സ്ഥാനം നേടിയത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ അദീന ക്രൈസ്റ്റ് കോളജിലാണ് വെയിറ്റ് ലിഫ്റ്റിംഗ് പരിശീലിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ഹാര്‍ബിന്‍ സി ലോനപ്പനാണ് അദീനയുടെ പരിശീലകന്. വരുന്ന സ്കൂള്‍ നാഷണല്‍ മീറ്റില്‍ പങ്കെടുക്കാനും അദീന യോഗ്യത നേടി. ഇരിങ്ങാലക്കുട സജി തോട്ടാന്റെയും ഷിവി ജോണിന്റെയും മകളാണ്.