പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി

ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ നാമജപ യാത്ര.
ഇരിങ്ങാലക്കുട: ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി. ശബരിമലയില്‍ നടത്തിയ സ്വര്‍ണ്ണക്കൊള്ളക്ക് നേതൃത്വം നല്കിയ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യുകയും ശബരിമല സ്വത്തുക്കള്‍ സംരക്ഷിക്കുകയും കളവുപോയ സ്വര്‍ണ്ണം തിരിച്ചുപിടിക്കണം എന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയില്‍ പ്രകടനവും പൊതുയോഗം നടത്തി.
പൊതുയോഗം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി മധുസൂദനന് ഉദ്ഘാടനം ചെയ്തു. കെ.പി. നന്ദന് അധ്യക്ഷത വഹിച്ചു. എന്‍ടിയു ജില്ലാ കമ്മിറ്റി അംഗം സതീശന് മാസ്റ്റര്‍, ക്ഷേത്രസംരക്ഷണസമിതി അംഗം കേശവന് എന്നിവര്‍ സംസാരിച്ചു. കൂടല്‍മാണിക്യം ക്ഷേത്ര നടയില്‍ നിന്നും ആരംഭിച്ച നാമജപ യാത്രയ്ക്ക് ജില്ലാ സെക്രട്ടറി രാജീവ് ചാത്തമ്പള്ളി താലൂക്ക് വൈസ് പ്രസിഡന്റ് കെ.ആര്. രാജേഷ്, സെക്രട്ടറി സതീഷ് കോമ്പാത്ത് ലാല്‍ കുഴുപ്പുള്ളി വിഎച്ച്പി ജില്ല പ്രസിഡന്റ് രാജന് എന്നിവര്‍ നേതൃത്വം നല്കി.