എൽഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു മുരിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തി
മുരിയാട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു മുരിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തി. രാവിലെ പുല്ലൂര്‍ സെന്ററില്‍ നിന്നും ആരംഭിച്ച് മിഷന് ആശുപത്രി, സെന്റ് സേവീയേഴ്സ് ഐടിസി, പുളിഞ്ചോട് മഠം, ആനുരുളി കശുവണ്ടി തൊഴിലാളികള്‍, വിവിധ സ്ഥലങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, സിയോണ്‍ പള്ളി, മുരിയാട് പഞ്ചായത്ത് ഓഫീസ്, മുരിയാട് സര്‍വീസ് സഹകരണ ബാങ്ക്, മുരിയാട് അണ്ടികമ്പനി പരിസരം, ആനന്ദപുരം, കുന്നത്തറ പരിസരം, കൊടിയന്‍കുന്ന്, വെള്ളിലംകുന്ന് കോളനി എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ അധ്യാപകരായ ശ്രീദേവി ടീച്ചര്‍, കുമാരി ടീച്ചര്‍, സഹപ്രവര്ത്തകന് പ്രഫ. ബാലചന്ദ്രന് എന്നിവരെ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനു സ്ഥാനാര്‍ഥിയോടൊപ്പം സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ലത ചന്ദ്രന്, ടി.എം. മോഹനന്, ടി.ജി. ശങ്കരനാരായണന്, പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി കെ.ജി. മോഹനന് മാസ്റ്റര്‍, സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.സി. ഗംഗാധരന്, ശശിധരന് തേറാട്ടില്‍, ടി.കെ വര്‍ഗീസ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, അഡ്വ. കെ.എം. മനോഹരന്, മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി. രാഘവന് മാസ്റ്റര്‍, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. രാകേഷ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.
മഹിളാ സംഘടനകളുടെ മണ്ഡലം കണ്വെന്ഷന് നടത്തി
ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മഹിളാ സംഘടനകളുടെ മണ്ഡലം കണ്വെന്ഷന് എസ്എന്‍ ക്ലബ് ഹാളില്‍ വെച്ചു നടന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, വത്സല ബാബു, സുലോചന ശശിധരന്, മീനാക്ഷി ജോഷി എന്നിവര്‍ പ്രസംഗിച്ചു. പടിയൂര്‍ എല്‍ഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം പി.എ. രാമാനന്ദന്‍ അധ്യക്ഷത വഹിച്ചു. കാറളം ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.പി. ദിവാകരന് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു, കെ.കെ. സുരേഷ് ബാബു, ടി.കെ. വര്‍ഗീസ്, എന്‍.കെ. ഉദയപ്രകാശ്, എ.വി. അജയന്, കെ.കെ. ഷൈജു, പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി കണ്വെന്ഷന് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.കെ. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, കെ.സി. പ്രേമരാജന്‍, എം.എസ്. മൊയ്തീന്, കെ.എസ്. ധനീഷ്, കെ.കെ. ബാബു, ഡേവിസ് കോക്കാട്ട്, ബിജു ആന്റണി, കെ.എ. ഗോപി, പി. ശ്രീരാമന് എന്നിവര്‍ പ്രസംഗിച്ചു. കാട്ടൂര്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്വെന്ഷന് നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സിപിഐ ലോക്കല്‍ സെക്രട്ടറി എന്‍.ജെ. ബേബി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, അശോകന് ചരുവില്‍, കെ.കെ. സുരേഷ് ബാബു, എന്‍.ബി. പവിത്രന്, ടി.കെ. വര്‍ഗീസ്, പോളി കുറ്റിക്കാടന്‍, ഷീജ പവിത്രന് എന്നിവര്‍ പ്രസംഗിച്ചു.
കരുവന്നൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി കരുവന്നൂര്‍ ലോക്കല്‍ കണ്വെന്ഷന് സിപിഎം ഏരിയ കമ്മിറ്റി അംഗം വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി പി.ആര്. രാജന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു, കെ.എ. പ്രസാദ്, പി.എസ്. വിശ്വംഭരന്, ടി.ആര്. സുനില്‍കുമാര്‍, എം.കെ. ബാബു, എം.കെ. മോഹനന്, പി.കെ. മനുമോഹന്‍, കൗണ്‍സിലര്‍മാരായ നെസീമ കുഞ്ഞുമോന്, രാജി കൃഷ്ണകുമാര്‍, കെ. പ്രവീണ്‍, ജയാനന്ദന്, അല്‍ഫോന്‍സ തോമസ് എന്നിവര്‍ പ്രസംഗിച്ചു. മുരിയാട് ലോക്കല്‍ കണ്വെന്ഷന് സിപിഎം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു, എം.ബി. രാഘവന് മാസ്റ്റര്‍, ലത ചന്ദ്രന്, ടി.എം. മോഹനന്, ടി.ജി. ശങ്കരനാരായണന്, ഗംഗാധരന് മാസ്റ്റര്‍, ടി.കെ. വര്‍ഗീസ്, തോമസ് ഇല്ലിക്കല്‍ എന്ിനവര് പ്രസംഗിച്ചു. ആളൂര്‍ പഞ്ചായത്ത് നോര്‍ത്ത് ലോക്കല്‍ കണ്വെന്ഷന് എല്‍ഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി. മണി ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, പ്രഫ. കെ.യു. അരുണന് എംഎല്‍എ, എം.എസ്. മൊയ്തീന്, ടി.കെ. സുധീഷ്, എം.ബി. ലത്തീഫ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, യു.കെ. പ്രഭാകരന്, എ.ആര്. ഡേവിസ്, പി.കെ. സദാനന്ദന്, എം.സി. ചാക്കു, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. പൂമംഗലം പഞ്ചായത്ത് കണ്വെന്ഷന് പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിന്‍സെന്റ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.പി. ദിവാകരന് മാസ്റ്റര്‍, മാത്യു പോള്‍ ഊക്കന്‍, കെ.സി. ബിജു, വി.എസ്. ബൈജു, സി.വി. ഷിനു, വത്സല ബാബു എന്നിവര്‍ പ്രസംഗിച്ചു. ആളൂര്‍ പഞ്ചായത്ത് സൗത്ത് ലോക്കല്‍ കണ്വെന്ഷന് തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എ, എം.എസ്. മൊയ്തീന്, ബിന്നി തോട്ടാപ്പിള്ളി, യു.കെ. പ്രഭാകരന്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, ടി.സി. അര്ജുനന്, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരിഞ്ഞാലക്കുട വെസ്റ്റ് ലോക്കല്‍ തെരഞ്ഞെടുപ്പു കണ്വെന്ഷന് സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗം വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.സി. രമണന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ജയന് അരിമ്പ്ര, കെ.എസ്. പ്രസാദ്, അഡ്വ. രാജേഷ് തമ്പാന്, ശശി വെട്ടത്ത്, രാജു ജോണ്‍ പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.