മാറ്റത്തിന്റെ വക്താക്കളായി യുവജനത മാറണം- എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ്
ഇരിങ്ങാലക്കുട: സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ യുവസമൂഹത്തിനു മാത്രമേ സാധിക്കൂവെന്നും യുവജനത മാറ്റത്തിന്റെ വക്താക്കളാകണമെന്നും പുതിയ വോട്ടര്‍മാരുടെ സംഗമത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ്. 2030 ഓടെ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ ഇരിങ്ങാലക്കുട മണ്ഡലത്തെയും ഉയര്‍ത്തുക എന്നതാണു ലക്ഷ്യമെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് സമ്പര്‍ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ നിന്നുളളവരെ ഉള്‍പ്പെടുത്തി നടത്തിയ പ്രഫഷണല്‍ മീറ്റില്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തില്‍ പദ്ധതി രൂപീകരണത്തിനും പൂര്‍ത്തീകരണത്തിനും വിവിധ മേഖലകളില്‍ നിന്നുള്ള 100 വിദഗ്ധരുടെ സൗജന്യ സേവനം ലഭ്യമാക്കും. കുടിവെള്ളം, മാലിന്യ സംസ്കരണം, തൊഴില്‍, വീട്, ഗതാഗതം തുടങ്ങി മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ക്കു പുറമേ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും ഫണ്ടുകള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും അഴിമതി തടയാന്‍ വികസന പദ്ധതികള്‍ ആന്റി കറപ്ഷന്‍ ഇന്റക്സിലൂടെ കടത്തിവിടുമെന്നും ജേക്കബ് തോമസ് പറഞ്ഞു. കല്ലട റീജന്‍സിയില്‍ നടന്ന പരിപാടിയില്‍ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. സുധീര്‍ബേബി അധ്യക്ഷത വഹിച്ചു. ബിജെപി മലബാര്‍ മേഖല സെക്രട്ടറി വി. ഉണ്ണികൃഷ്ണന്, ആര്‍എസ്എസ് കേരള സ്റ്റേറ്റ് ഗ്രാമ സേവാ സഹ പ്രമുഖ് ബി. ഉണ്ണികൃഷ്ണന്, പോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. രമേശ് കൂട്ടാല, സേവാഭാരതി സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി. സുരേഷ്, ബിജെപി പാലക്കാട് മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണന് മാസ്റ്റര്‍, പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് നന്ദകിഷോര്‍ എന്നിവര്‍ പങ്കെടുത്തു