കോളനികളും പള്ളികളും മഠങ്ങളും സന്ദര്‍ശിച്ചും കുടുംബയോഗങ്ങളിലും സംവാദത്തിലും പങ്കെടുത്തും ഡോ. ജേക്കബ് തോമസിന്റെ പര്യടനം
ഇരിങ്ങാലക്കുട: കോളനികളും പള്ളികളും മഠങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചും കുടുംബയോഗങ്ങളിലും സംവാദത്തിലും പങ്കെടുത്തും ഡോ. ജേക്കബ് തോമസിന്റെ പര്യടനം. രാവിലെ പൂമംഗലം ഗ്രാമപഞ്ചായത്ത് മാരാത്ത് കോളനി സന്ദര്‍ശിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ആയിരംകോള്‍, പടന്ന കോളനികളും സന്ദര്‍ശിച്ചശേഷം പള്ളികളിലും മഠങ്ങളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. ഉച്ചയ്ക്ക് ആര്‍എസ്എസ് സമ്പര്ക്കു വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രഫഷണല്‍സ് മീറ്റ് എന്ന പരിപാടിയില്‍ സംവദിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. സുധീര്‍ ബേബി അധ്യക്ഷത വഹിച്ചു. വി. ഉണ്ണികൃഷ്ണന്, ബി. ഉണ്ണികൃഷ്ണന്, അഡ്വ. രമേശ് കൂട്ടാല, പി.കെ. ഉണ്ണികൃഷ്ണന് എന്ിനവര് പ്രസംഗിച്ചു. ഉച്ചതിരിഞ്ഞ് കിഴുത്താണിയില്‍ കുടുംബയോഗത്തിലും വൈകീട്ട് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ അഞ്ചു ജനസഭകളിലും പങ്കെടുത്തു. കെ.സി. വേണു, എ. ഉണ്ണികൃഷ്ണന്, ഷാജുട്ടന്‍, ഷാജു കണ്ടംകുളത്തി, സ്മിത കൃഷ്ണകുമാര്‍, സന്തോഷ് ബോബന്, അമ്പിളി ജയന്, രഞ്ജിത്ത് കാനാട്ട് എന്നിവര്‍ വിവിധ പരിപാടികളില്‍ പ്രസംഗിച്ചു.
പടിയൂരില്‍ ആവേശത്തിരയിളക്കി എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്റെ പര്യടനം
ഇരിങ്ങാലക്കുട: പടിയൂരില്‍ ആവേശത്തിരയിളക്കി എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്റെ പര്യടനം. രാവിലെ വൈക്കം മനയ്ക്കല്‍ കോളനിയില്‍ നിന്നും പര്യടനം ആരംഭിച്ചു. ആര്എല്വിഐപി കോളനി, എസ്എന്‍ നഗര്‍ കോളനി, പത്തനങ്ങാടി കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം പടിയൂര്‍ ഹെല്‍ത്ത് സെന്റര്‍, പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഓട്ടോറിക്ഷ, ടാക്സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെത്തി വോട്ടഭ്യാര്‍ഥിച്ചു. മേനാലി തുരുത്തില് സന്ദര്‍ശിച്ച അദ്ദേഹം തൊഴിലുറപ്പ് തൊഴിലാളികളിളെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. 82-ാം വയസിലും തൊഴിലുറപ്പ് ജോലിക്ക് പോകുന്ന പനങ്ങാട് തങ്കമണി കുമാരനെ ഡോ. ജേക്കബ് തോമസ് ആദരിച്ചു. തുടര്‍ന്ന് പൂമംഗലം പഞ്ചായത്ത് എടക്കുളം, പായമ്മല്‍ അയോധ്യ ഹാള്‍, ചീനക്കുഴി എന്നിവിടങ്ങളിലും പടിയൂരില്‍ നാലിടങ്ങളില്‍ ജനസഭയിലും പങ്കെടുത്ത് സംസാരിച്ചു. പാറയില്‍ ഉണ്ണികൃഷ്ണന്, ഷാജുട്ടന്‍, ജോസഫ് പടമാടന്, സതീഷ്, കെ.സി. വേണു, ടി.എ. സുനില്‍കുമാര്‍, എ. ഉണ്ണികൃഷ്ണന്, സജീവന് കുരിയക്കാട്ടില്‍, ശ്രീജിത്ത് മണ്ണായില്‍, സജി ഷൈജുകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.