മൂന്നാമത് ഫാ. ജോസ് തെക്കന്‍ പുരസ്കാരം ഡോ. ജിജിമോന് കെ. തോമസിന്
ഇരിങ്ങാലക്കുട: മൂന്നാമത് റവ. ഡോ. ജോസ് തെക്കന്‍ പുരസ്കാരത്തിനു തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ഫിസിക്സ് വിഭാഗം അധ്യാപകനായ ഡോ. ജിജിമോന് കെ. തോമസ് അര്‍ഹനായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ആയിരിക്കെ അന്തരിച്ച റവ. ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ഥം കോളജ് ഏര്‍പ്പെടുത്തിയതാണു സംസ്ഥാനത്തെ മികച്ച കോളജ് അധ്യാപകനുള്ള പുരസ്കാരം. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണു അവാര്‍ഡ്. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്, പ്രശസ്ത കവി പ്രഫ. കെ. സച്ചിദാനന്ദന്, കേരള കലാമണ്ഡലം വിസി ഡോ. ടി.കെ. നാരായണന്, കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഡോ. പി. ഉസ്മാന്, ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഫ്രാന്‍സിസ് കുരിശേരി എന്നിവരടങ്ങുന്ന ജൂറിയാണു അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഡോ. ജിജിമോന് കെ. തോമസ് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ഫിസിക്സ് അധ്യാപകനും വകുപ്പ് മേധാവിയുമാണ്. 27 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം 12 ഓളം ഗവേഷകര്‍ക്കു മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. നിരവധി ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ 118 ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ജിജിമോന് കെ. തോമസിനുള്ള ഈ പുരസ്കാരം അധ്യാപന രംഗത്തെ നൂതന പരിഷ്കരണങ്ങള്‍ക്കും സമൂഹ നന്മക്കുപകരിക്കുന്ന ഗവേഷണങ്ങള്‍ക്കും പ്രചോദനമേകുമെന്നു അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടു