ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റ പിണിയാളല്ല ക്രൈസ്തവ സഭ-മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിണിയാളല്ല ക്രൈസ്തവ സഭയെന്നും പൊതു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരേയും സാമുഹ്യ നീതിക്കു വേണ്ടി നിലകൊള്ളുന്നവരേയും അഴിമതിയുടെ കറ പുരളാത്ത മൂല്യാധിഷ്ഠിത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മത നിരപേക്ഷ മൂല്യങ്ങള്‍ക്കു സ്ഥാനം കൊടുക്കുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. വോട്ടവകാശം ഓരോരുത്തരുടേയും അവകാശമാണെന്നും വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും ബിഷപ് സൂചിപ്പിച്ചു. പൊതു ജീവിതത്തില്‍ ക്രൈസ്തവന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. റോയ് കണ്ണന്‍ചിറ ക്ലാസെടുത്തു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്ല്യേക്കര, ജനറല്‍ സെക്രട്ടറി ഫാ. ജെയിസന് കരിപ്പായി, സെക്രട്ടറിമാരായ ടെല്‍സണ്‍ കോട്ടോളി, ആനി ഫെയ്ത്ത് എന്നിവര്‍ പ്രസംഗിച്ചു. രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന് ആട്ടോക്കാരന്, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ടഌ ഫൈനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി. ഹോളി ഫാമിലി പ്രൊവിന്‍ഷ്യലായി തെരഞ്ഞെടുക്കപ്പെട്ട സിഎല്‍സി കോക്കാട്ട് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രൊവിന്‍ഷ്യലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ മനിഷ, സിഎല്‍സി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷോബി കെ. പോള്‍ എന്നിവരെ അഭിനന്ദിച്ചു