ക്രൈസ്റ്റ് കലാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ഇന്റേണ്‍ഷിപ്പ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കലാലയത്തിലെ കൊമേഴ്സ്-മാനേജ്മെന്റ് പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു വിദ്യാര്‍ഥികള്‍ യുഎഇ അജ്മാനിലെ ബ്രദേഴ്സ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് എല്‍എല്‍സിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. ക്രൈസ്റ്റ് കലാലയം ആദ്യമായാണു വിദേശത്ത് ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കുന്നത്. കൊമേഴ്സ് വിഷയങ്ങളായ അക്കൗണ്ടന്‍സിയിലും മാനവ വിഭവശേഷി വിഭാഗത്തിലും ലോജിസ്റ്റിക് മാനേജ്മെന്റിലും സ്ഥാപനത്തിന്റെ ഭരണരംഗത്തുള്ള പ്രാവര്‍ത്തിക പരിചയവുമാണു ഈ പരിപാടിയിലൂടെ വിദ്യാര്‍ഥികള്‍ക്കു ലഭിച്ചത്. 25 ദിവസത്തോളം ഈ അന്തര്‍ദേശീയ പരിപാടിയിലൂടെ പഠിച്ച വിഷയങ്ങളില്‍ പ്രാവര്‍ത്തിക വശങ്ങള് മുഴുവനായി മനസിലാക്കുവാന്‍ സാധിച്ചുവെന്നു വിദ്യാര്‍ഥികള്‍ അറിയിച്ചു. നൂതനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു വിഭാഗമാണു കൊമേഴ്സ് എന്നും ബികോം ഫിനാന്‍സ് വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ആറു സെമസ്റ്ററിനും ബികോമിനും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു എന്റോവ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള കേരളത്തിലെ ആദ്യ കോളജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആണെന്നു പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അറിയിച്ചു. ബികോം ഫിനാന്‍സ്, ബികോം പ്രഫഷണല്‍, ബികോം ടാക്സേഷന്‍, ബികോം+സിഎംഐ, സിഎ ഫൗണ്ടേഷന്, ടാലി എന്നീ വിഷയങ്ങളില്‍ പഠന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത വര്‍ഷം മുതല്‍ നാട്ടിലും വിദേശത്തുമായ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ അറിയിച്ചു.