പ്രതിഷേധ മാര്‍ച്ച് നടത്തി
സ്വര്‍ണ കള്ളക്കടത്തിനു ഒത്താശചെയ്യുന്ന മുഖ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപെട്ടു കൊണ്ടു കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ മാര്‍ച്ച് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സോണിയഗിരി മുഖ്യപ്രഭാഷണം നടത്തി. വിജയന് എളയേടത്ത്, എം.ആര്. ഷാജു, അജോ ജോണ്‍, ടി.ജി. പ്രസന്നന്, സിജു യോഹന്നാന്, ജസ്റ്റിന് ജോണ്‍, പി. ഭരതന്, എ.സി. സുരേഷ്, അസറുദീന്‍ കളക്കാട്ട്, ശ്രീറാം ജയപാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി.