തല പൊട്ടി ചോര വാര്‍ന്നൊലിക്കുന്ന അമ്മ പഞ്ചായത്ത് പ്രസിഡന്റിന്റെ സമയോചിത ഇടപെടല്‍
കോണത്തുകുന്ന്: വീട്ടില്‍ കോവിഡ് പോസ്റ്റീവ് ആയുള്ളവര്‍, തല പൊട്ടി ചോര വാര്‍ന്നൊലിക്കുന്ന അമ്മക്ക് ആശ്രയമായത് പഞ്ചായത്ത് പ്രസിഡന്റും സംഘവും. കോവിഡ് പോസ്റ്റീവ് അയതിനുശേഷം കോററ്റൈനില് കഴിഞ്ഞിരുന്നതാണ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ പാലപ്രകുന്നിലെ സിജുവിന്റെ കുടുംബം. കോറന്റൈനിലായതു കൊണ്ട് വീടിനകത്തെ ദൈനംദിന കാര്യങ്ങള്‍ തന്നെ ബുദ്ധിമുട്ടായിരുന്നു.
അതിനിടയിലാണ് അമ്മ വീണു തലയ്ക്ക് പരിക്കുപറ്റി ചോരവാര്‍ന്നു പോകുന്ന സംഭവം ഉണ്ടായത്. അമ്മയ്ക്ക് 69 വയസ്സ് പ്രായം ഉണ്ട്. ആരെയും സഹായത്തിന് വിളിക്കാന്‍ പറ്റാത്ത സാഹചര്യം, ഉടന്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് മുകേഷിന്റെ നമ്പറില്‍ വിളിക്കാന്‍ താമസിച്ചില്ല. പ്രസിഡന്റ് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഗൗരവം ബോധ്യപ്പെട്ട പ്രസിഡന്റ് എസ് എന്‍ പുരം ഭാഗത്ത് നിന്നും ഡോ. സിന്റക്ക് നെ യും കൂട്ടിയാണ് വന്നത്. അതിനോടകം തന്നെ ആറാം വാര്‍ഡ് അംഗം സിമി, ആര്‍ആര്‍ടി പ്രവര്‍ത്തകനായ റഷീദ്, സന്നദ്ധ പ്രവര്‍ത്തകരായ ഷിബീഷ്, രോഹിത്, അന്‍സാര്‍ തുടങ്ങിയവരും ആംബുലന്‍സും പിപിഇ കിറ്റുമായി തയ്യാറെടുത്തിരുന്നു.
ഡോക്ടറുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ആറോളം സ്റ്റിച്ചും സിടി സ്കാന്‍ ചെയ്യുന്നതിനുമായി അമ്മയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് ലേക്ക് മാറ്റി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ അമ്മ കൂടി പോസിറ്റീവ് ആണെന്ന് ബോധ്യപ്പെട്ടു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ സന്നദ്ധ സേനയുടെ സമയോചിത ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് പരിഹരിക്കാനാകാത്ത നഷ്ടം സംഭവിക്കുമായിരുന്നു എന്ന് മകന് സിജു പറഞ്ഞു.