രണ്ടുകൈ വനത്തില്‍ നിന്ന് 1300 ലിറ്റര്‍ വാഷ് ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടിച്ചെടുത്തു
വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് വാരിക്കുഴി മലയുടെ പരിസരത്ത്.
ഇരിങ്ങാലക്കുട: വനമേഖലയില്‍ വന്‍ വാറ്റ് കേന്ദ്രം തകര്‍ത്ത് ഇരിങ്ങാലക്കുട എക്സൈസ് സംഘം. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം റിയാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടി താലൂക്കില്‍ രണ്ട്കൈ വനത്തില്‍ വാരിക്കുഴി ഭാഗത്തുള്ള മലയുടെ അടുത്തായി വാറ്റ് കേന്ദ്രവും 1300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. ചാരായ ഉല്‍പ്പാദനത്തിന് ആവശ്യമായ ശര്‍ക്കരയും പഞ്ചസാരയും വന്‍തോതില്‍ മലയിലേക്ക് വാങ്ങിച്ച് കൊണ്ട് പോകുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി എക്സൈസ് സംഘം സ്ഥലം നിരീക്ഷിച്ച് വരികയായിരുന്നു. 450 ഓളം ലിറ്റര്‍ ചാരായം ഉല്‍പ്പാദിപ്പിക്കാന്‍ മതിയായ വാഷാണ് കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒരു ലിറ്ററിന് 1500 മുതല്‍ 2000 രൂപ വരെ ഈടാക്കിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു കൈ വനത്തിന്റെ മറ്റ് ഇടങ്ങളില്‍ നിന്നും പലപ്പോഴായി വാഷ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ടെത്തിയ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം നശിപ്പിച്ചു. ഉദ്യോഗസ്ഥരായ ഡി എസ് ജിന്ജു പി കെ ആനന്ദന്, ഷിജു വര്‍ഗീസ്, ഉല്ലാസ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.