ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോണ്‍ഗ്രസ് 2021 സമാപിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ചിരുന്ന പ്രഥമ അന്താരാഷ്ട്ര മള്‍ട്ടി കോണ്‍ഫറന്‍സ് സമാപിച്ചു. സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിലെ പഠനസാധ്യതകളെ സംബന്ധിച്ച് ഡോ. രാഹുല്‍ രാജ് (അഗ്രികള്‍ചറല്‍ സയന്റിസ്റ്റ്, ജര്‍മനി), ശ്വേത ഹരിഹരന് (കാര്‍ലെറ്റണ്‍ യൂണിവേഴ്സിറ്റി, കാനഡ), ജെറിന് സിറിയക് (മാനുഫാക്ചറിംഗ് ടെക്നോളോജിസ്റ്റ്, കാനഡ) എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബിഎഫ്ഡബ്ല്യു, ഹൈക്കോണ്‍, ബോക്സര്‍ എന്നീ കമ്പനികള്‍ അവരുടെ പ്രോഡക്ടുകളുടെ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ നടത്തി. കോളജ് വിദ്യാര്‍ഥികളുടെ ‘പ്രൊജക്ട് എക്സ്പോ’ മത്സരത്തില്‍ 70 ഓളം സംഘങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 10 സംഘങ്ങളാണ് പാനലിന്റെ മുമ്പില്‍ അവതരിപ്പിച്ചത്. കൂടാതെ സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രൊജക്ട് എക്സ്പോ മത്സരത്തില്‍ 25 ഓളം സംഘങ്ങള്‍ ഉണ്ടായിരുന്നു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ എന്നിവര്‍ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. പരിപാടിയില്‍ ഓക്സിജന്‍ ലഭ്യത അനിവാര്യമായ ഈ കോവിഡ് കാലഘട്ടത്തില്‍ ഓക്സിജന്‍ നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചു. കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, കണ്‍വീനര്‍മാരായ ഡോ. എ.എന്‍. രവിശങ്കര്‍, ഡോ. അരുണ്‍ അഗസ്റ്റിന്, മറ്റു അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സന്നിഹിതരായി.