ഇന്ധനവില വര്‍ധന ; സൈക്കിള്‍ റാലി പ്രതിഷേധവുമായി രൂപത കെസിവൈഎം
ഇരിങ്ങാലക്കുട: ദിനം പ്രതിയുള്ള പെട്രോള്‍-ഡീസല്‍ ഇന്ധനവില വര്‍ധനയ്ക്കെതിരെ 10 ഫൊറോനകളില്‍ നിന്നായി 101 കിലോമീറ്റര്‍ സൈക്കിള്‍ റാലി നടത്തി പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത കെസിവൈഎം. കോവിഡ് കാല ദുരിതങ്ങള്‍ക്കു ആക്കം കൂട്ടുന്ന ഇന്ധനവില വര്‍ധനയ്ക്കെതിരെ 50 യുവാക്കള്‍ റാലിയില്‍ അണിചേര്‍ന്നു. പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നിന്നാരംഭിച്ച പ്രതിഷേധ സൈക്കിള്‍ റാലി പുത്തന്‍ചിറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രതിഷേധ റാലി സമാപന സമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ചെയര്മാന് എമില്‍ ഡേവിസ്, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, വൈസ് ചെയര്‍പേഴ്സണ്‍ ഡിംബിള്‍ ജോയ്, ട്രഷറര്‍ സോളമന് തോമസ്, സിന്‍ഡിക്കേറ്റംഗം ലിബിന് മുരിങ്ങലേത്ത്, വനിതാ വിംഗ് കണ്‍വീനര്‍ പ്രിന്‍സി ഫ്രാന്‍സിസ്, രൂപത സമിതി അംഗങ്ങളായ ആന്റണി ജോസ്, സഞ്ജു ആന്റോ, റിജോ ജോയ്, ലിയാര ബെന്റി എന്നിവര്‍ നേതൃത്വം നല്കി.