ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ് നേടി ഇരിങ്ങാലക്കുട സ്വദേശികളായ അമ്മയും മകളും
48 സെക്കന്‍ഡിനുള്ളില്‍ 13 രാജ്യങ്ങളില്‍ നിന്നുള്ള 101 കാര്‍ ബ്രാന്‍ഡുകള്‍ പറഞ്ഞുകൊണ്ട് ഒമ്പതു വയസുകാരി
28 സെക്കന്‍ഡിനുള്ളില്‍ ബൈബിളിലെ പുസ്തകങ്ങളുടെ പേരുകള്‍ (ഉല്പത്തി-വെളിപാട്) പറഞ്ഞുകൊണ്ട് അമ്മ
ഇരിങ്ങാലക്കുട: ചെറുപ്പം മുതലേ കാറുകളോടുള്ള ഇഷ്ടം ഒമ്പതു വയസുകാരി റ്റാനിയയെ കൊണ്ടെത്തിച്ചത് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍. തൃശൂര്‍ പുതുശേരി തെക്കേക്കര ചെറിയാന്റേയും പ്രിന്‍സിയുടേയും മൂത്തമകള്‍ റ്റാനിയ 48 സെക്കന്‍ഡിനുള്ളില്‍ 13 രാജ്യങ്ങളില്‍ നിന്നുള്ള 101 കാര്‍ ബ്രാന്‍ഡുകള്‍ പറഞ്ഞതിനുള്ള റിക്കാര്ഡ്സാണ് നേടിയത്. കുന്നംകുളം ബഥനി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റ്റാനിയ. മകള്‍ റ്റാനിയോടൊപ്പം തന്നെ അമ്മ പ്രിന്‍സിയും ഇന്ത്യ ബുക്ക് ഓഫ് റിക്കാര്ഡ്സിനു അര്‍ഹയായിട്ടുണ്ട്. 28 സെക്കന്‍ഡിനുള്ളില്‍ ബൈബിളിലെ പുസ്തകങ്ങളുടെ പേരുകള്‍ (ഉല്പത്തി-വെളിപാട്) പറഞ്ഞുകൊണ്ടാണ് റെക്കോര്‍ഡ് നേടിയത്. പ്രിന്‍സി മൂന്നു മക്കളുടെ അമ്മയും ഇരിങ്ങാലക്കുട ഗാന്ധിഗ്രാം ആലപ്പാട്ട് പോളിന്റെയും ജാന്‍സിയുടെയും മകളാണ്. Contact number: 9633330660