ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രം: പുതിയ കെട്ടിടത്തിന് 31 ന് തറക്കല്ലിടും
മുരിയാട്: പഞ്ചായത്തിലെ ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ 31 നു നടക്കും. നവീകരണത്തിന്റെ ഭാഗമായി ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച മന്ത്രി ഡോ. ആര്. ബിന്ദു, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അജയ്, കെഎംസിഎല്എ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ അവലോകന യോഗത്തിലാണു തീരുമാനം. ഫെബ്രുവരിയിലാണു കെട്ടിടനിര്‍മാണത്തിനു ഭരണാനുമതി ലഭിച്ചത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് കാലഹരണപ്പെട്ടതാണെന്നും താമസ യോഗ്യമല്ലെന്നും സംഘം വിലയിരുത്തി. ആധുനിക സംവിധാനത്തില്‍ ക്വാര്‍ട്ടേഴ്സ് പണിയുന്നതിനും കിഫ്ബി ഫണ്ടും എംഎല്‍എ ഫണ്ടും ഉപയോഗിച്ച് ഐസലേഷന്‍ വാര്‍ഡ് നിര്‍മിക്കുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോടു ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആശുപത്രി സൂപ്രണ്ട് ഡോ. ആര്. രാജീവ്, പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്, വാര്‍ഡ് അംഗം നിജി വത്സന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിന്‍ വിനോദന്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവി എന്‍ജിനീയര്‍ സനല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.