ബിജെപി പ്രവര്ത്തകന് ബിജുവിനെ കൊലപ്പെടുത്തിയതില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: ചാവക്കാട് മണത്തല ബിജെപി പ്രവര്ത്തകന് ബിജുവിനെ എസ്ഡിപിഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു കൊണ്ട് ഇരിങ്ങാലക്കുട നഗരത്തില്‍ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ഓഫീസിനു മുമ്പില്‍ നിന്ന് ആരംഭിച്ച പ്രകടനം ഠാണാവില്‍ ചെന്നു തിരിച്ചു ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം നിയോജകമണ്ഡലം പ്രസിഡന്റ്് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബോബന്, വൈസ് പ്രസിഡന്റ് സന്തോഷ് കാര്യാടന്‍, കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, ആര്‍ച്ച അനീഷ് കുമാര്‍, മായ അജയന്, സരിത സുഭാഷ്, മണ്ഡലം കമ്മിറ്റിയംഗം രവി പുല്ലൂര്‍, യുവമോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് രനുദ്ധ്, രമേശ് അയ്യര്‍, ഗിരീഷ്, എ.വി. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.


സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു