നിര്‍മാണത്തിലിരിക്കുന്ന സ്കൂള്‍ മന്ത്രി ഡോ.ആര്. ബിന്ദു സന്ദര്‍ശിച്ചു
ആനന്ദപുരം: ഗവ. യുപി സ്കൂളില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ബ്ലോക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ഒരു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണു നടത്തുന്നതെന്നും ഈ ബ്ലോക്ക് പൂര്‍ത്തിയാകുന്നതിനോടൊപ്പം പുതിയ ബ്ലോക്കിനുള്ള അനുമതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ പണി നടക്കുന്ന ബ്ലോക്കും ഇനി വരാനിരിക്കുന്ന ബ്ലോക്കും കൂടിയായാല്‍ ഈ മേഖലയിലെ എല്ലാ കുട്ടികള്‍ക്കും പഠിക്കാന്‍ കഴിയുന്ന സൗകര്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും കുട്ടികള്‍ക്കായി സൗകര്യപ്രദമായ ടോയ്ലറ്റ് സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അത്തരം സൗകര്യം ഇവിടെയും ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ സന്ദര്‍ശനത്തിനായി മന്ത്രിയോടൊപ്പം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സ്കൂള്‍ ഹെഡ്മിസ്ട്രസ് ടി.എസ്. ശ്രീകല, പിഡബ്ലിയുഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.ആര്. ദീപ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.