ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനു സൂംബാ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ വനിതാ അധ്യാപകരുടെ ആഭിമുഖ്യത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടു സൂംബാ നൃത്തം നടത്തി. 30 വര്‍ഷത്തോളം സര്‍വീസുള്ള അധ്യാപകര്‍ മുതല്‍ ഏറ്റവും പുതിയവര്‍ വരെ 20 ഓളം പേര് സൂംബാ താളത്തില്‍ നൃത്തം ചവിട്ടി. വിദ്യാര്‍ഥികളിലും അധ്യാപകരിലും ജീവിതശൈലീ മാറ്റങ്ങള്‍ക്കു നാന്ദി കുറിച്ചുകൊണ്ടു സമഗ്രമായി ഫിറ്റ്നസ് ഉയര്‍ത്തുക എന്ന ലക്ഷ്യം വെച്ചാണു കോളജില്‍ സൂംബാ പരിശീലനത്തിനുള്‍പ്പെടെ ലേഡീസ് ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഫാ. ജോയ് പീനിക്കപ്പറമ്പില്‍, ഐക്യൂഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.പി. റോബിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. സൂംബാ പരിശീലക കാര്‍ത്തിക അനീഷ് ചന്ദായിരുന്നു. സൂംബ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സ്മിത ആന്റണി പരിപാടിക്കു നേതൃത്വം നല്കി.