അഭിഭാഷക ക്ലര്‍ക്കുമാര്‍ കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കേരളത്തിലെ കോടതികളില്‍ 2022 ജനുവരി ഒന്നാം തിയതി മുതല്‍ നടപ്പിലാക്കിയ ഇ-ഫയലിംഗ് സമ്പ്രദായം അശാസ്ത്രീയവും അഭിഭാഷക ക്ലര്‍ക്കുമാര്‍ക്കും അഭിഭാഷകര്‍ക്കും തൊഴില്‍ നഷ്ടപ്പെടും എന്ന ആശങ്ക ദുരീകരിക്കും വരെ ഇ-ഫയലിംഗ് സമ്പ്രദായം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ലോയേഴ്സ് ക്ലര്‍ക്ക്സ് അസോസിയേഷന് (കെഎല്‍സിഎ) സംസ്ഥാന മുഖ്യമന്ത്രി, ചീഫ് ജസ്റ്റിസ്, നിയമ വകുപ്പ് മന്ത്രി എന്നിവര്‍ക്കു നല്കിയ നിവേദനം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചു കെഎല്‍സിഎ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കെഎല്‍സിഎ ഇരിങ്ങാലക്കുട യൂണിറ്റ് കരിദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് സതീശന് തലപ്പുലത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയിലെ മുഴുവന്‍ വക്കീല്‍ ഗുമസ്ഥന്മാരും പങ്കെടുത്തു. കെസിഎല്എ സംസ്ഥാന പ്രസിഡന്റ് ഷാജു കാട്ടുമാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.ടി. ശശി, യൂണിറ്റ് സെക്രട്ടറി കെ.എല്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.