ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മുരിയാട് പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിച്ചു
മുരിയാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മുരിയാട് പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ കെ.യു. രാധിക വിഷയാവതരണം നടത്തി. പഞ്ചായത്തംഗങ്ങളായ മണി സജയന്, നിഖിത അനൂപ്, മനീഷ മനീഷ്, റോസ്മി ജയേഷ്, സേവ്യര്‍ ആളൂക്കാരന്‍, കൃഷി അസിസ്റ്റന്റുമാരായ ജിനി, മായ, സുനിത, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ്, കര്‍ഷകസമിതി അംഗങ്ങളായ കെ.എം. ദിവാകരന്, പി.വി. കുമാരന് എന്നിവര്‍ പ്രസംഗിച്ചു.
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള കാര്‍ഷിക ക്യാമ്പ്
കരുവന്നൂര്‍: ‘ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ-പൊറത്തിശേരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൃഷികൂട്ടം-സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള കാര്‍ഷിക ക്യാമ്പ് കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കു കൃഷി ചെയ്യുന്നതിനായി വിത്ത്, പച്ചക്കറി തൈകള്‍, വളം, കൃഷി രീതികള്‍ പ്രതിപാദിക്കുന്ന ലഘുലേഖകള്‍ എന്നിവ അടങ്ങിയ കിറ്റും കൂടുതല്‍ കുട്ടികളെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനായി പദ്ധതിയുടെ മസ്കോട്ട് ‘ചില്ലു’ നെയിം സ്ലിപ്പുകളും വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഷിബിന്‍, വാര്‍ഡ് കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന കര്ഷകന് സുശീതാംബരന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മിനി, കൃഷി ഓഫീസര്‍ ആന്‍സി, കൃഷിഭവന് ഉദ്യോഗസ്ഥര്‍ ഗിരിജ, ബഷീറ, ജയ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കൂടുതല്‍ കൃഷിയറിവുകള്‍ സ്വായത്തമാക്കുന്നതിനായി കര്ഷകന് വിനയ് വല്ലത്തിന്റെ കൃഷിയിടം സന്ദര്‍ശിച്ചു.