മുരിയാട് ഗ്രാമപഞ്ചായത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കിരണം പദ്ധതി
മുരിയാട്: ഗ്രാമപഞ്ചായത്ത് ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആനന്ദപുരം ഗവ. യുപി സ്കൂളില്‍ പ്രതിരോധ പുലരിക്കായി കിരണം പദ്ധതി ആരംഭിച്ചു. ആയുര്‍വേദത്തിലൂടെ വിദ്യാര്‍ഥികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂള്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി കിരണം പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. ഡോ. സി.യു. ഷീജ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സമിതി ചെയര്മാന് രതി ഗോപി, പഞ്ചായത്തംഗം നിത അര്ജുനന്, പിടിഎ പ്രസിഡന്റ് ആയ സുനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചര്‍, സുഷമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുതകുന്ന ആയുര്‍വേദ മരുന്നുകള്‍, ബോധവല്കരണ ക്ലാസുകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നു.