നൂറ്റൊന്നംഗസഭയുടെ നിര്മ്മലവനം വനശുചീകരണ യജ്ഞത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ നിര്മ്മലവനം വനശുചീകരണ യജ്ഞത്തിന് വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട അതിരപ്പിള്ളി മേഖലയില്‍ തുടക്കമായി. കേരള വനംവകുപ്പിന്റെ സഹകരണത്തോടെ സഭയുടെ മുപ്പതിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനത്തില്‍ പങ്കെടുത്തു. വാഴച്ചാല്‍ ഡിവിഷന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡെല്‍റ്റോ എല്‍. മാറോക്കി മുഖ്യപ്രഭാഷണം നടത്തി. സഭാ ജനറല്‍ കണ്‍വീനര്‍ എം. സനല്‍ കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരായ ടി.ബി. രാമനാരായണന്‍, സി.എ. ജോസഫ്, വനം സംരക്ഷണ സമിതി പ്രസിഡന്റ് എം.വി. രാജപ്പന്, സഭാ ഭാരവാഹികളായ പി. രവിശങ്കര്‍, പി.കെ. ശിവദാസ്, പ്രസന്ന ശശി, കെ. ഹരി, എം. നാരായണന്‍കുട്ടി, ടി. നന്ദഗോപാല്‍, കെ.യു. അനൂപ് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് വനാന്തരങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മൂഴി എന്നിവിടങ്ങളിലും ഒന്നാംഘട്ട ശു