കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ലഹരിക്കെതിരെ മൂഖാഭിനയവുമായി വിദ്യാര്‍ഥികള്‍
കാട്ടൂര്‍: ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി കാട്ടൂര്‍ ജനമൈത്രി പോലീസുമായി ചേര്‍ന്ന് വ്യത്യസ്തങ്ങളായ പരിപാടികള്‍ നടത്തി കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍. നൂറോളം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന ലഹരി വിരുദ്ധറാലി കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ഡി. പ്രസന്നകുമാരി ഫ്ളാഗ് ഓഫ് ചെയ്തു. നിരവധി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളുമേന്തി നടത്തിയ റാലി കാട്ടൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അവസാനിച്ചു. കാട്ടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഫ്രാന്‍സിസ് അസീസി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സ്വപ്ന ജോര്‍ജ് മുഖ്യാതിഥിയായി. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് കാട്ടൂര്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീലക്ഷ്മി സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും മൈം ഷോയും കാണികള്‍ക്ക് രസിക്കാനും ചിന്തിക്കാനും അവസരമൊരുക്കി. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിഞ്ജയെടുത്തു. കേരള സര്‍ക്കാരിന്റെ യോദ്ധാവ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഫ്രാന്‍സിസ് അസീസി രചിച്ച ഗാനം എല്ലാവരും ഏറ്റുപാടി. സീനിയര്‍ അസിസ്റ്റന്റ് ഷിബു ആന്റോ ഡേവിഡ്, കാട്ടൂര്‍ ജനമൈത്രി പോലീസ് സിപിഒ മണി, വിപിന്‍ കൊല്ലാറ, അധ്യാപകരായ വിജിത്ത്, രമ്യ, സാദിഖ, ഡോ. സുനില്‍കുമാര്‍ കോറോത്ത്, മില്‍സ സിറാജ് എന്‍എസ്എസ് കോഡിനേറ്റര്‍ രാഖി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.