വയലാര്‍രാമവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് വര്‍ത്തമാനകാലത്തിലും കൂടുതല്‍ പ്രസക്തി: ആലങ്കോട് ലീലാകൃഷ്ണന്
ആളൂര്‍: വയലാര്‍രാമവര്‍മ്മയുടെ അനശ്വര ഗാനങ്ങള്‍ വത്തമാനകാലത്തിലും കൂടുതല്‍ പ്രസക്തിയോടെ നിലനില്‍ക്കുന്നുവെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന് അഭിപ്രായപ്പെട്ടു. വയലാര്‍ രാമവര്‍മ്മയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് യുവ കലാ സാഹിതി ആളൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാനാലാപന മത്സരം വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ധിപിന്‍ പാപ്പച്ചന് ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ.ജെ. ബാബുരാജ് അധ്യക്ഷത വഹിച്ച സദസില്‍ പി.എ. ബാബു സ്വാഗതവും ജോഷി കൊല്ലാട്ടില്‍ നന്ദി രേഖപ്പെടുത്തി. രാജേഷ് തബാന്‍, കൃഷ്ണാനന്ദബാബു, ബിന്ദുഷാജു, ജിഷ ബാബു, പി.കെ. കിട്ടന് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കലാസാഹിത്യ പ്രവര്‍ത്തകരായ നാരായണന് തേശേരി, ശിവദാസ് തത്തംപ്പിള്ളി, ഷാജു വാലപ്പന്, സുവിദ് വില്സന്, ഷാന്‍ കല്ലേറ്റുംകര, സി.സി. നിധിന്, എ.കെ. കര്ണ്ണന് എന്നിവരെ ആദരിച്ചു.