അനുസ്മരണവും മണ്ഡോദരി കൂടിയാട്ടവും കലാനിലയത്തില്‍ നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്കാരിക രംഗത്തെ നിറസാനിധ്യമായ കെ.വി. ചന്ദ്രന്, കഥകളി കലാകാരന് കലാനിലയം ഗോപിനാഥന്, മൂന്ന് പതിറ്റാണ്ട് ഗുരുകുലം മാനജരായി പ്രവര്‍ത്തിച്ച കെ.ആര്. ശങ്കരനാരായണന്, ഈ ഗുരുകുലത്തില്‍ പഠിച്ച വിദേശ കലാകാരിയായ തുമോയെ ഇറിനൊ എന്ന ജപ്പാന് വനിതയുടെ നിര്യാതയായ അമ്മ റെയ് കോ സാന്‍ എന്നിവരെ കലാനിലയത്തില്‍ അനുസ്മരിച്ചു. അശോകവനികാങ്കം കൂടിയാട്ടത്തിലെ മണ്ഡോദരി കൂടിയാട്ടം അരങ്ങേറി. ഉഷാനങ്ങ്യാര്‍ ചിട്ടപ്പെടുത്തിയ മണ്ഡോദരി പുറപ്പാടു മുതല്‍ നിര്വഹണമടക്കം കൂടിയാട്ടം ഗുരുകുലത്തിലെ കലാകാരിയായ സരിതാ കൃഷ്ണകുമാര്‍ വിവിധ മാസങ്ങളായി ഗുരുകുലത്തിലെ മാധവ നാട്യഭൂമിയില്‍ അവതരിപ്പിച്ചു. സരിതാ കൃഷ്ണകുമാര്‍ അശോകവനികാങ്കം കൂടിയാട്ടം അവതരിപ്പിച്ചു. ചേടിയായി ഗുരുകുലം ശ്രുതിയും രംഗത്ത് വന്നു. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍ എന്നിവരും ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണനും താളത്തില്‍ ഗുരുകുലം അഞ്ജനാ, ഗുരുകുലം അക്ഷര, ഗുരുകുലം അതുല്ല്യ എന്നിവരും പങ്കെടുത്തു.