ശാന്തിനികേതനില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ലഹരി വിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ.ആര്. സുധാകരന് ക്ലാസ് നയിച്ചു. മയക്കുമരുന്നുകള്‍ കുട്ടികളിലേക്ക് എത്തുന്ന വ്യാപനം ഏതൊക്കെ വഴികളിലൂടെയാണെന്നും ഇതിന് ഇരകളാവാതിരിക്കാന്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി. മയക്കുമരുന്നുകള്‍ എത്രമാത്രം മാരകമായാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുകയെന്നും, ഭാവിയെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്നും, മയക്കുമരുന്നു കേസുകളില്‍ പിടിക്കപ്പെട്ടാലുള്ള ശിക്ഷകളെക്കുറിച്ചും അറിവ് പകര്‍ന്നു. മാനേജര്‍ ഫ്രഫ. ഡോ. എം.എസ്. വിശ്വനാഥന്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, ജോയിന്റ് സെക്രട്ടറി പ്രദീപ് എന്നിവര്‍ സംസാരിച്ചു.