സ്വര്‍ണകപ്പില്‍ മുത്തമിട്ട്….. കുടമടക്കാതെ 27-ാം തവണയും വിജയക്കുട ചൂടി ഇരിങ്ങാലക്കുട
ജില്ലയുടെ കലാധിപത്യം ഇക്കുറിയും ഇരിങ്ങാലക്കുട നെഞ്ചോടു ചേര്‍ത്തു
അതെ, ഇരിങ്ങാലക്കുട തന്നെ. കണക്കുകൂട്ടലുകള്‍ ഒന്നും തെറ്റിയില്ല, പ്രതീക്ഷകളൊന്നും അട്ടിമറിഞ്ഞതുമില്ല. പതിവുപോലെ ഇരിങ്ങാലക്കുട തന്നെ ജേതാക്കള്‍. റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവകിരീടം ഇരുപത്തിയേഴാം തവണയും ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയ്ക്ക്. ഉണ്ണായിവാര്യരും അമ്മന്നൂര്‍ കലാപാരമ്പര്യവും സംഗമഗ്രാമമാധവന്റെ നിപുണതയിലും തുടങ്ങി ഇന്നസെന്റിലൂടെയും ജയചന്ദ്രനിലൂടെയും കലാപാരമ്പര്യം തുടരുന്ന സംഗമപുരിയിലെ വിദ്യാര്‍ഥികള്‍ ഒരിക്കല്‍കൂടി തങ്ങളെ തോല്പിക്കാന് ആരുമില്ല എന്ന് തെളിയിക്കുകയായിരുന്നു. 893 പോയിന്റ് നേടിയാണ് ഇരിങ്ങാലക്കുട ജേതാക്കളായത്. കലോത്സവ തുടക്കം മുതല്‍ മുന്നില്‍ നിന്ന ഇരിങ്ങാലക്കുട ഒരിടത്തും പിന്നോട്ട് പോകാതെയാണ് ജേതാക്കളായത്. തൃശൂര്‍ വെസ്റ്റ് ഉപജില്ല 832 പോയിന്റുമായി രണ്ടാം സ്ഥാനവും കുന്നംകുളം ഉപജില്ല 800 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗം
ഇരിങ്ങാലക്കുട (408)
കുന്നംകുളം (346)
തൃശൂര്‍ വെസ്റ്റ് (340)
ഹൈസ്കൂള്‍ വിഭാഗം
തൃശൂര്‍ വെസ്റ്റ് (335)
ഇരിങ്ങാലക്കുട (333)
തൃശൂര്‍ ഈസ്റ്റ (321)
യുപി വിഭാഗം
വലപ്പാട് (163)
തൃശൂര്‍ ഈസ്റ്റ് (159)
തൃശൂര്‍ വെസ്റ്റ് (157)
യുപി സംസ്കൃതോത്സവം
തൃശൂര്‍ ഈസ്റ്റ് (90)
ഇരിങ്ങാലക്കുട (88)
തൃശൂര്‍ വെസ്റ്റ്, വടക്കാഞ്ചേരി (86)
ഹൈസ്കൂള്‍ സംസ്കൃതോത്സവം
ഇരിങ്ങാലക്കുട (93)
വടക്കാഞ്ചേരി, മാള, ചാലക്കുടി (90)
ചേര്‍പ്പ് (88)
യുപി അറബി കലോത്സവം
വടക്കാഞ്ചേരി, മാള, കൊടുങ്ങല്ലൂര്‍ (65)
വലപ്പാട്, ചാവക്കാട് (63)
ഇരിങ്ങാലക്കുട, ചേര്‍പ്പ്, കുന്നംകുളം (61)
ഹൈസ്കൂള്‍ അറബി കലോത്സവം
വലപ്പാട് (95)
വടക്കാഞ്ചേരി, കുന്നംകുളം (93)
ചാവക്കാട്, കൊടുങ്ങല്ലൂര്‍ (89)
സ്കൂള്‍ തലം
സെന്റ് ജോസഫ്സ്, മതിലകം (235)
സെന്റ് ജോസഫ്സ്, പാവറട്ടി (226)
എച്ച്എസ്എസ്, ചെന്ത്രാപ്പിന്നി (223)
ഇരിങ്ങാലക്കുട: സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ, ചിത്രകാരി കവിത ബാലകൃഷ്ണന്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല പനയങ്ങാട്ടില്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, കെ.എസ്. ധനീഷ്, കെ.എസ്. തമ്പി, സുജ സജീവ്കുമാര്‍, അഡ്വ. ജിഷ ജോബി, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ.കെ.ആര്. വിജയ, ഡിഡി ടി.വി. മദനമോഹനന്‍, ഡിഇഒ എസ്. ഷാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി സ്വാഗതവും, വി. ജസ്റ്റിന് തോമസ് നന്ദിയും പറഞ്ഞു.