ജോയിന്റ് കൗൺസിൽ സുഭിക്ഷ നെൽകൃഷി തുടങ്ങി
ജോയിന്റ് കൗൺസിലും അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷനും സംയുക്തമായി സർക്കാരിന്റെ “സുഭിക്ഷ പദ്ധതി”യുടെ ഭാഗമായി നെൽകൃഷിയാരംഭിച്ചു. നടവരമ്പ് കണ്ണംപോയ്ചിറ പാടശേഖരത്തിലെ തരിശായി കിടന്ന രണ്ടരേക്കർ നിലമൊരുക്കിയാണു സർക്കാർ ജീവനക്കാർ നെൽകൃഷി ആരംഭിച്ചത്. ചടങ്ങിൽ ശ്രേയസ് നെൽവിത്തെറിഞ്ഞ് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി നെൽകൃഷി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി എം.കെ. ജിനീഷ് അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ്, വൈസ് പ്രസിഡന്റ് കെ.ടി. പീറ്റർ, വാർഡ് മെമ്പർ ടി.ആർ. സുനിൽ, പാടശേഖര കമ്മിറ്റി സെക്രട്ടറി സി.കെ. ശിവജി, സിപിഐ ലോക്കൽ കമ്മിറ്റിയംഗം വി.എസ്. ഉണ്ണികൃഷ്ണൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ.എ. ശിവൻ, സംസ്ഥാന കമ്മിറ്റിയംഗം വി.വി. ഹാപ്പി, ജില്ലാ സെക്രട്ടറി എം.യു. കബീർ, ജില്ലാ ഭാരവാഹികളായ എം.കെ. ഉണ്ണി, പി.കെ. അബ്ദുൾമനാഫ്, എ.എം. നൗഷാദ്, സി.വി. ശ്രീനിവാസൻ, കെ.ജെ. ക്ലീറ്റസ്, ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി വകുപ്പിലെ അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എൻ.വി. നന്ദകുമാർ, എം.കെ. ഉണ്ണി, ടി.വി. വിജു, വി.സി. വിനോദ് എന്നിവരാണു കൃഷിക്കു മേൽനോട്ടം വഹിക്കുന്നത്.