എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു
ഇരിങ്ങാലക്കുട: മുരിയാട് പ്രവര്‍ത്തിക്കുന്ന എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റിനെതിരെ നാട്ടുക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹം അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഈ ട്രസ്റ്റിനെതിരെ നിരവധി ആരോപണങ്ങളാണ് അടുത്ത കാലയളവില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെന്നും ഈ പ്രദേശത്തെ ജനങ്ങളില്‍ സ്പര്ധകള് ഉടലെടുക്കുന്നതിനും വിഭാഗീയത വളര്‍ത്തുന്നതിനും ഈ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുള്ളതായി നാട്ടുക്കാര് ആരോപിച്ചു. പല വിധത്തിലുള്ള ക്രിമിനല്‍ സംഘങ്ങള്‍ ഇവിടെ കഴിയുന്നതായി സംശയമുള്ളതായി നാട്ടുക്കാര് സംശയിക്കുന്നുണ്ട്. കര്‍മസമിതി എന്ന പേരില്‍ നാട്ടുക്കാര് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ഈ ആക്ഷന്‍ കൗണ്‍സിലിന്റെ നേൃത്വത്തില്‍ നാളെ മുരിയാട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടക്കും. മുരിയാട് പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. എംപറര്‍ ട്രസ്റ്റിന് അനധികൃതമായി പല കാര്യങ്ങളിലും എല്ലാ വിധ ഒത്താശകളും ഭരണ സമിതി നല്കുന്നു വെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തുനത്. മൂന്നാഴ്ച മുമ്പ് കാറില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിനു നേരേ ക്രൂര ആക്രമണം നടന്നിരുന്നു. 50 ഓളം വരുന്ന സ്ത്രീകളടങ്ങുന്ന ജനകൂട്ടമാണ് ഈ കുടുംബത്തെ ക്രൂരമായി മര്‍ദിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് 13 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. ട്രസ്റ്റിനെതിരെ ശക്തമായ പ്രക്ഷേഭ പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് നാട്ടുക്കാരുടെ നീക്കം.