ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെടിയു സ്പോണ്‍സേഡ് അധ്യാപക ശില്പശാല
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പഞ്ചദിന ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് തുടക്കമായി. ഓഗ്മെന്റഡ് ആന്‍ഡ് വിര്‍ച്വല്‍ റിയാലിറ്റി എന്ന വിഷയത്തില്‍ നടത്തപ്പെടുന്ന ശില്പശാലയുടെ ഉദ്ഘാടനം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ നിര്‍വഹിച്ചു. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഏവിയോണിക്സ് വിഭാഗം മേധാവി ഡോ. ദീപക് മിശ്ര മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയി പയ്യപ്പിള്ളി ആശംസകള്‍ അര്‍പ്പിച്ചു. ഫെബ്രുവരി മൂന്ന് വരെ നീണ്ട് നില്ക്കുന്ന ശില്പശാലയില് വിവിധ കോളജുകളില്‍ നിന്നായി മുപ്പത് അധ്യാപകരാണ് പങ്കെടുക്കുന്നത്. ഡോ. ജോബിന് വര്‍ഗീസ് (അസോസിയേറ്റ് പ്രഫസര്‍, ജ്യോതി എന്‍ജിനീയറിംഗ് കോളജ് ചെറുതുരുത്തി), ബി. അനുരൂപ് (ഇന്നോവേഷന്‍ ഓഫീസര്‍, ട്രിപ്പിള്‍ ഐടി, കോട്ടയം), ഏആര്‍, വിആര്‍ ഇന്‍ഡസ്ട്രി വിദഗ്ദരായ തോംസണ്‍ ടോം, ശ്യാം പ്രദീപ് ആലില്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. കാരന് ബാബു, അധ്യാപകരായ ഒ. രാഹുല്‍ മനോഹര്‍, മഞ്ജു ഐ. കൊള്ളന്നൂര്‍ എന്നിവരാണ് ശില്പശാല ഏകോപിപ്പിക്കുന്നത്.