വകുപ്പുകളുടെ പുന:സംഘടന അനിവാര്യം-കെജിഒഎഫ്
ഇരിങ്ങാലക്കുട: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കാലോചിതമായി ജനക്ഷേമം ലക്ഷ്യമാക്കി പുന:സംഘടിപ്പിക്കുകയോ, പരിഷ്കരിക്കുകയോ വേണമെന്ന് കെജിഒഎഫ് മുകുന്ദപുരം താലൂക്ക് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. വി.എം. പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വി.എം. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. താലുക്ക് പ്രസിഡന്റ് ഡോ. കെ.വി. ഷിബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. സിജോ ജോസ് കൊടിയന്‍ സ്വാഗതവും, അശ്വതി നന്ദിയും രേഖപ്പെടുത്തി. താലൂക്ക് സെക്രട്ടറി ഇ.എന്‍. രവീന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, കെജിഒഎഫ് ജില്ലാ പ്രസിഡന്റ് കെ.ആര്. അജയ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ. വിവേക് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. അരുണ്‍ റാഫേല്‍, ജില്ലാ ട്രഷറര്‍ ഡോ. സുബിന് കോലാടി, ഡോ. ഫ്ലെമി, ഡോ. എം.ജി. സജേഷ്, ഡോ. പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: ഡോ കെ.വി. ഷിബു, സെക്രട്ടറി: ഇ.എന്‍. രവീന്ദ്രന്, ട്രഷറര്‍: ഡോ. സജേഷ് എം.ജി.