ഇനി പരീക്ഷാ പേടി വേണ്ട,
പരീക്ഷയെ എങ്ങനെ നേരിടാം, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ പരീക്ഷയെ എങ്ങനെ നേരിടാം എന്ന ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുത്തിരിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷാ പേടിയില്ലാതെ എങ്ങനെയാണ് പരീക്ഷകള്‍ എഴുതേണ്ടതെന്ന് കുട്ടികളില്‍ ഒരു അവബോധം കൊടുത്തുകൊണ്ട് അവരെ തയ്യാറാക്കുക എന്നതായിരുന്നു ലക്ഷ്യം. മെഡിക്കല്‍ കൗണ്‍സിലര്‍ ഡോ. രഘുനന്ദനന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ ഡോ. സിമി തമ്പിരാജ്, ഡോ. ഫമീദ റഫീക്ക് എന്നിവര്‍ ക്ലാസ് നയിക്കുകയും കുട്ടികള്‍ക്ക് പേഴ്സണല്‍ ആയുള്ള കൗണ്‍സിലിംഗും കൊടുക്കുകയുണ്ടായി. ഐഎംഎ പ്രസിഡന്റ് ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി, പിടിഎ പ്രസിഡന്റ് റാല്‍ഫി, പ്രധാനാധ്യാപിക ബീന ബേബി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.