രൂപത സോഷ്യല്‍ ആക്ഷന്‍ വനിതാ ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമശ്രീ സ്വയം സഹായ സംഘങ്ങളും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പും സംയുക്തമായി വനിതാദിനം ആഘോഷിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് നട്ടേക്കാടന്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോമിന് ചെരടായി, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ, ഗ്രാമശ്രീ രൂപത പ്രതിനിധി ബീന രാജേഷ്, തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ മാനേജര്‍ ജെ. സരിത കുണ്ടുകുളം, ഇരിങ്ങാലക്കുട ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഹെഡ് കെ.കെ. ശ്രീജ, ഷൈനി ആന്റണി, പി.ജെ. സുബീന, പ്രിയങ്ക ലൂവിസ്, സൈന്‍സി തോമസ്, ജിപ്സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.