പിതൃതുല്യന്‍; ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ദീപ്തി: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുടയുടെ സാംസ്കാരികമണ്ഡലത്തിലെ സുപ്രധാനസാന്നിധ്യമായിരുന്ന കെ.വി. രാമനാഥന് മാഷ് മലയാളത്തിന്റെ ബാലസാഹിത്യശാഖക്ക് നല്കിയ സംഭാവനകള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ മലയാളം പാഠപുസ്തകമായി പഠിച്ചിരുന്ന ഉള്ളുലക്കുന്ന രചനയായ കണ്ണുനീര്‍മുത്തുകള്‍’, പൂമ്പാറ്റയില്‍ പസിദ്ധീകരിച്ചിരുന്ന, പിന്നീട് പുസ്തകമായപ്പോള്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ‘അത്ഭുതവാനരന്മാര്’ തുടങ്ങി മാഷ് രചിച്ച കുട്ടികള്‍ക്കായുള്ള സൃഷ്ടികളും മറ്റു കുറിപ്പുകളും കവിതകളും ഗാനങ്ങളുമെല്ലാം ലളിതമനോഹരമായ ശൈലിയില്‍ എഴുതപ്പെട്ടവയാണ്. പിതാവ് രാധാകൃഷ്ണന് മാസ്റ്റരുടെ ആത്മസുഹൃത്തും സ്കൂള്‍ കോളജ് സഹപാഠിയും സഹപ്രവര്‍ത്തകനും ആയിരുന്നു. വ്യക്തിപരമായി പിതൃതുല്യനും നാടിനു പ്രിയങ്കരനും ആയിരുന്നു മാഷെന്നും മന്ത്രി പറഞ്ഞു.