പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി അഭിഭാഷകര്‍
അഭിഭാഷകയ്ക്ക് നേരെ ആള്‍ക്കൂട്ട അക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി അഭിഭാഷകര്‍
ഇരിങ്ങാലക്കുട: അഭിഭാഷകയ്ക്ക് നേരെ നടത്തിയ ആള്‍ക്കൂട്ട അക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്റെ നേത്യത്വത്തില്‍ അഭിഭാഷകര്‍. കൊടുങ്ങല്ലൂരില്‍ ഔദ്യോഗിക ആവശ്യത്തിനായി കാറില്‍ പോവുകയായിരുന്ന ആളൂര്‍ വെള്ളാഞ്ചിറ സ്വദേശിയായ അഭിഭാഷക കെ.ജി. ശ്രീജയെ ഗതാഗത നിയന്ത്രണം തെറ്റിച്ച് വണ്ടി ഓടിച്ചുവെന്നതിന്റെ പേരില്‍ ഇത് വഴി വന്ന സ്വകാര്യ ബസ് ജീവനക്കാര്‍ അധിക്ഷേപിക്കുകയും ചില യാത്രക്കാര്‍ അഭിഭാഷകയെ പരിക്കേല്പിക്കുകയും കാറിന്റെ രേഖകളും ഔദ്യോഗിക രേഖകളും നഷ്ടപ്പെടുകയും ചെയ്തതായി കോടതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. പി.ജെ. ജോബി പറഞ്ഞു. ഗതാഗത നിയന്ത്രണം സംബന്ധിച്ച് കൃത്യമായ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാറിനും പിഡബ്ല്യുവിനും വീഴ്ച പറ്റിയിട്ടുണ്ട്. അഭിഭാഷകയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ പോലീസിന്റെ വേഷം കെട്ടാനും അഭിഭാഷകയുടെ മുഖത്ത് അടിക്കാനും ജനത്തിന് ആരും അധികാരം നല്‍കിയിട്ടില്ലെന്നും പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ആരും ഹാജരാകില്ലെന്നും ബാര്‍ അസോസിയേഷന് പ്രതിനിധികള്‍ വ്യക്തമാക്കി. ബാര്‍ അസോസിയേഷന് സെക്രട്ടറി വി.എസ്. ലീയോ, വൈസ് പ്രസിഡന്റ്് കെ.ജെ. ജോണ്സന്, ട്രഷറര്‍ എ.ആര്. ഷാജു, കെ.എ. മനോഹരന്, വി.പി. ലിസന്‍, എം.എ. ജോയ്, സി.വി. സാബുരാജ്, സുധീര്‍ ബേബി, ഇന്ദു നിധീഷ്, പാപ്പച്ചന് വാഴപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
അഭിഭാഷകയ്ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ബാറിലെ അഭിഭാഷകയായ കെ.ജി. ശ്രീജയ്ക്ക് നേരെ റോഡില്‍ വെച്ചുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റര്‍ ഇരിങ്ങാലക്കുട യൂണിറ്റ് യോഗം പ്രതിഷേധിച്ചു. ആക്രമിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. അഡ്വ. ഷാജന് മഞ്ഞളി, അഡ്വ. ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.