ബിരുദദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു
വല്ലക്കുന്ന്: സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗ് വല്ലക്കുന്നില്‍ 2018 (8ാമത് ബാച്ച്) ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങും 2022 (12ാമത് ബാച്ച്) ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കലും സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 49 വിദ്യാര്‍ഥികളുടെ ബിരുദദാനവും 50 വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കലുമാണ് നടന്നത്. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയും ബിരുദദാനം നിര്‍വഹിക്കുകയും ചെയ്തു. സമരിറ്റന്‍ സന്ന്യാസ സമൂഹത്തിന്റെ സ്നേഹോദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും കോളജിന്റെ ഡയറക്ടറുമായ സിസ്റ്റര്‍ സോഫിയ സിഎസ്എസ് യോഗത്തിനു അധ്യക്ഷത വഹിക്കുകയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ദീപം തെളിയിച്ചു നല്‍കുകയും അവാര്‍ഡ് ജേതാക്കളെ ആദരിക്കുകയും ചെയ്തു. ചാലക്കുടി സെന്റ് ജെയിംസ് കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ തെരേസ് എസ്ഐസി മുഖ്യ പ്രഭാക്ഷണം നടത്തി. പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ പള്ളി വികാരി ഫാ. ജോസഫ് മാളിയേക്കല്‍, പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, ആളൂര്‍ പഞ്ചായത്ത് 23-ാം വാര്‍ഡ് മെമ്പര്‍ മേരി ഐസക് ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി സിഎസ്എസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ബിരുദ വിദ്യാര്‍ഥികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കയും ചെയ്തു. വിദ്യാര്‍ഥി പ്രതിനിധി ടി. മേരി മറുപടി പ്രസംഗം നല്കി. സിസ്റ്റര്‍ ഷൈനി സിഎസ്എസ്, പ്രഫ. സ്വാഗതം ആശംസിച്ച യോഗത്തിനു പ്രഫ. എ.ആര്. നിമി നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.