ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ശാസ്ത്രപാടവ പോഷണ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ വികസനകേന്ദ്രത്തിന്റെ സംഘാടനത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, സെന്റ് ജോസഫ്സ് കോളജ്, കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ശാസ്ത്രപാടവ പോഷണ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. കാലാവസ്ഥാ വ്യതിയാനവും അതിജീവനവും എന്ന വിഷയത്തെ ആസ്പദമാക്കി പരിസ്ഥിതി ശാസ്ത്രജ്ഞനും സംസ്ഥാന ദുരന്ത നിവാരണ സമിതിയിലെ അംഗവുമായ ഡോ.എസ്. ശ്രീകുമാര്‍ ക്ലാസെടുത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. ഷാജി, സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, ഇകെഎന്‍ വിദ്യാഭ്യാസകേന്ദ്ര പ്രസിഡന്റ് ഡോ. മാത്യൂ പോള്‍ ഊക്കന്‍, സെക്രട്ടറി ഇ. വിജയകുമാര്‍, കണ്‍വീനര്‍ കെ. മായ എന്നിവര്‍ സംസാരിച്ചു.