അഞ്ചാമത് ജില്ലാ നിശബ്ദ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വടക്കാഞ്ചേരി ബധിര ക്ലബ്ബിന് കിരീടം
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഫൈറ്റേഴ്സ് ബധിര ക്ലബ്ബിന്റെ സംഘാടനത്തില്‍ ക്രൈസ്റ്റ് കോളജ് വോളിബോള്‍ കോര്‍ട്ടില്‍വെച്ച് നടന്ന അഞ്ചാമത് തൃശൂര്‍ ജില്ല ബധിര വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ആതിഥേയരായ ഇരിങ്ങാലക്കുടയെ രണ്ടര സെക്കന്‍ഡുകള്‍ക്ക് പരാജയപ്പെടുത്തി വടക്കാഞ്ചേരി ബധിര ക്ലബ്ബ് കിരീടാവകാശികളായി. തൃശൂര്‍ ജില്ലയിലെ എട്ട് ബധിര ക്ലബ്ബുകളാണ് നിശബ്ദ വോളിബോള്‍ മത്സരത്തില്‍ പങ്കെടുത്തത്. സെമിഫൈനലില്‍ ചാലക്കുടി ക്ലബ്ബിനെ തോല്‍പ്പിച്ചാണ് ഇരിങ്ങാലക്കുട ഫൈനലില്‍ പ്രവേശിച്ചത്. മറ്റൊരു സെമിയില്‍ കൊടുങ്ങല്ലൂരിനെ കീഴ്പ്പെടുത്തിയാണ് വടക്കാഞ്ചേരി ഫൈനലില്‍ പ്രവേശിച്ചത്. സമാപന ചടങ്ങില്‍ വിജയികള്‍ക്ക് തൃശൂര്‍ ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്മാന് എസ്. സന്തോഷ് കുമാര്‍ സമ്മാനദാനം നിര്‍വഹിച്ച.ു ക്ലബ് പ്രസിഡന്റ് ലിജോ ക്രിസ്റ്റി അധ്യക്ഷത വഹിച്ചു. ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് ചെയര്മാന് എ.ആര്. ജോയ്, ജനറല്‍ സെക്രട്ടറി കെ.എസ്. ബിനോയ്, ജോയിന്റ് സെക്രട്ടറി സി.എം. റാഫി, ക്ലബ്ബ് ജനറല്‍ സെക്രട്ടറി സി.എഫ്. പ്രിന്‍സ് എ.എസ്. ട്രഷര്‍ സന്ദേശ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഏകദിന വോളിബോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി രഞ്ജിത് കൃഷ്ണന് (വടക്കാഞ്ചേരി), നല്ല കളിക്കാരനായി സി.കെ. ജെറിന് (ഇരിങ്ങാലക്കുട) എന്നിവരെ തിരഞ്ഞെടുത്തു. അഖിലേന്ത്യാ ബധിര വോളിബോള്‍ താരങ്ങളായ കെ.വി. അനില്‍, എം.ഐ. അരുണ്‍, അഖില്‍ വര്‍ഗീസ് എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചിരുന്നു.