നിറവ് 2023 ഇരിങ്ങാലക്കുട രൂപത യുവജന കലോത്സവം; കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
താഴേക്കാട്: ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രൂപത കലോത്സവം നിറവ് 2023ന്റെ കമ്മിറ്റി ഓഫീസ് താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയ അര്ച്ച്പ്രീസ്റ്റ് ഫാ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യതു. കെസിവൈഎം ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ചെയര്മാന് റിജോ ജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ഹിത ജോണി, ജനറല്‍ സെക്രട്ടറി ആല്ബിന് ജോയ്, ട്രഷറര്‍ ഫലെറ്റിന് ഫ്രാന്‍സിസ്, കലോത്സവം കണ്‍വീനര്‍ എമില്‍ ഡേവിസ്, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം നിഖില്‍ ലിയോണ്‍സ്, ജോയല്‍ ജോണി, താഴെക്കാട് കെസിവൈഎം പ്രസിഡന്റ് ഷെഫിന് തോമസ്, അസിസ്റ്റന്റ് വികാരി ഫാ. ജെര്‍ലിറ്റ് കാക്കനാടന് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. താഴെക്കാട് കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ സെപ്റ്റംബര്‍ മൂന്നിന് രചനാമത്സരങ്ങളും സെപ്റ്റംബര്‍ ഒന്‍പത്, 10 തീയതികളില്‍ കലാമത്സരങ്ങളും നടക്കും.