ഇ-ഫയലിംഗ് സമ്പ്രദായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയില്‍ അഭിഭാഷക ക്ലാര്‍ക്കുമാരുടെ ഉപവാസ സമരം
ഇരിങ്ങാലക്കുട: കോടതികളിലെ ഇഫയലിംഗ് സമ്പ്രദായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ക്ലാര്‍ക്കുമാരുടെ ഉപവാസസമരം. കേരള ലോയേഴ്സ് ക്ലാര്‍ക്ക്സ് അസോസിയേഷന് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ ആരംഭിച്ച സമരം മുന്‍സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ് സതീശന് തലപ്പുലത്ത് അധ്യക്ഷത വഹിച്ചു. വിവിധ അഭിഭാഷക സംഘടനകളെ പ്രതിനിധീകരിച്ച് അഭിഭാഷകരായ കെ.എ. മനോഹരന്, വി.എസ്. ലീയോ, വി.പി. ലിസണ്‍, ടി.കെ. മധു, സി.വി. സാബുരാജ്, അസോസിയേഷന് സംസ്ഥാന, ജില്ലാ ഭാരവാഹികളായ ഷാജു കാട്ടുമാത്ത്, സി.ഡി. പ്രദീപന്, സി.ടി. ശശി, പി.സി. രാജീവ്, ഷീല രഘു എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എല്‍. സെബാസ്റ്റ്യന്‍ സ്വാഗതവും ട്രഷറര്‍ സി.ആര്. ബൈജു നന്ദിയും പറഞ്ഞു.