കെ കെ. അയ്യപ്പന് മാസ്റ്റര്‍ 59-ാമത് ചരമദിനം പുല്ലൂര്‍ ചേര്‍പ്പുക്കുന്ന് സ്മൃതി മണ്ഡപത്തില്‍ ആചരിച്ചു
പുല്ലൂര്‍: ജാതീയ ചിന്തകള്‍ക്കതീതമായിരുന്നു കെ കെ അയ്യപ്പന് മാസ്റ്ററുടെ സംഭാവനകളെന്ന് കെപിഎംഎസ് ഉപാധ്യക്ഷന്‍ പി എന്‍ സുരന് പറഞ്ഞു. പുല്ലൂര്‍ ചേര്‍പ്പുക്കുന്ന് ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കെ കെ അയ്യപ്പന് മാസ്റ്റര്‍ 59 ാമത് ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്ലൂര്‍ പ്രദേശത്ത് സാമാന്യ ജനങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം നല്‍കുന്നതിന് നിശാ പഠനശാല സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ശാഖാ സെക്രട്ടറി എം വി. വിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന് സെക്രട്ടറി പി വി പ്രതീഷ്, പ്രസിഡണ്ട് ഷാജു ഏത്താപ്പിള്ളി, പഞ്ചമി കോഡിനേറ്റര്‍ കെ സി സുധീര്‍, പി കെ കുട്ടന്, ഐ സി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.