വിശുദ്ധ എവുപ്രാസ്യമ്മയുടെ ജന്മദിനത്തിരുനാളിന് കൊടികയറി
കാട്ടൂര്‍: കാട്ടൂരിലുള്ള വിശുദ്ധ എവുപ്രാസ്യമ്മയുടെ ജന്മഗൃഹത്തില്‍ വിശുദ്ധ എവുപ്രാസ്യമ്മയുടെ 146-ാം ജന്മദിനത്തിരുനാളിന് കൊടികയറി. രൂപത വികാരിജനറാള്‍ മോണ്‍ വില്‍സണ്‍ ഈരത്തറ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 17നാണ് തിരുനാള്‍. 16 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് നൊവേന, ലദീഞ്ഞ്, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.
തിരുനാള്‍ദിനമായ 17ന് വൈകിട്ട് നാലിന് നടക്കുന്ന നൊവേന, ലദീഞ്ഞ്, ദിവ്യബലി, പ്രദക്ഷിണം എന്നീ തിരുകര്‍മങ്ങള്‍ക്ക് രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വംവഹിക്കും. എടത്തിരുത്തി ഫൊറോന വികാരി റവ.ഡോ. പോളി പടയാട്ടി, ഉദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ വിമല സിഎംസി, കാട്ടൂര്‍ എവുപ്രാസ്യ കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ജോസിന സിഎംസി, വിശുദ്ധ എവുപ്രാസ്യ ചത്വരം ഡയറക്ടര്‍ സിസ്റ്റര്‍ ഫ്ലസി ജോണ്‍ സിഎംസി എന്നിവര്‍ നേതൃത്വംനല്കും.